shopping-bag 0
Items : 0
Subtotal : 0.00
View Cart Check Out

Latest News

‘ഞങ്ങളുടെ പ്രാർത്ഥന കേരളത്തിനു ഒപ്പം ഉണ്ട്’

കൊൽക്കത്ത, ആഗസ്റ്റ് 12: മലബാറിലെ പല ജില്ലകളും പ്രളയത്തിന്റെ കെടുതികൾ അനുഭവിക്കുമ്പോൾ ഗോകുലം കേരള ഫ് സി യുടെ മലയാളി താരങ്ങൾ ചങ്കിടിപ്പോടെ ആണ് കൊല്കത്തയിൽ കഴിയുന്നത് .

ഗോകുലം ഫ് സി യുടെ താരങ്ങൾ എല്ലാവരും കൊൽക്കത്തയിൽ ഡ്യൂറൻഡ് കപ്പ് കളിക്കാൻ പോയതാണ്. പ്രളയവും ഉരുൾപൊട്ടലും ഏറ്റവും കൂടുതൽ നാശം വിതച്ച വയനാട് മലപ്പുറം ജില്ലകളിൽ നിന്നും ഉള്ളവരാണ് ഭൂരിഭാഗം പേരും.

“മഴ കൂടി എന്ന് അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ പലരും ആശങ്കയിലായിരിന്നു. ചില പ്ലയേഴ്‌സിന്റെ വീട്ടിൽ വെള്ളം കയറിയതല്ലാതെ വേറെ കാര്യമായ നാശനഷ്ടം ഉണ്ടായില്ല. പക്ഷെ ആശങ്ക വിട്ടുമാറിയില്ല,” ഗോകുലം ഫ് സി യുടെ ഡിഫെൻഡറായ ഇർഷാദ്. ടി പറഞ്ഞു.ഗോകുലത്തിന്റെ മധ്യനിരയിൽ കളിക്കുന്ന മുഹമ്മദ് റാഷിദും, പ്രധിരോധനിരയിലെ അലക്സ് സജിയും വയനാടിൽ നിന്നും ഉള്ളവരാണ്. “വീട്ടിൽ കുഴപ്പം ഒന്നും ഇല്ല. പക്ഷെ വയനാടിലെ പലരും ദുരിതത്തിൽ ആണ്. എല്ലാവരും അവർക്കു കഴിയുന്ന പോലെ സഹായിക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,” മുഹമ്മദ് റഷീദ് പറയുന്നു.

“ആദ്യത്തെ കളി ജയിച്ചതിനു ശേഷം ഞങ്ങൾ എല്ലാവരും സന്തോഷത്തിൽ ആയിരുന്നു. പക്ഷെ നാട്ടിലെ പ്രശ്നങ്ങൾ കേട്ടിട്ടു ഞങ്ങൾക്കു സമാധാനം ഇല്ല. അറിയുന്ന പലരും കഷ്ടപെടുന്നുണ്ട്. എന്റെ പല സുഹൃത്തുക്കളും ദുരിതശാസ്വ പ്രവർത്തനങ്ങളിലാണ്. ഞങ്ങൾ എല്ലാരേയും നങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുന്നുണ്ട്,” ഇർഷാദ് പറയുന്നു.

“ആരും സഹായങ്ങൾ ചെയ്യാൻ മടിച്ചു നിൽക്കരുത്. നമ്മുടെ നാട് ഒരു ആപത്തിലൂടെ കടന്നു പോയ്കൊണ്ടിരിക്കാണ്. എല്ലാവരും ഒത്തു പിടിച്ചാൽ കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ തിരിച്ചു കൊണ്ടുവരാം.”

ഗോകുലം കേരളം ഫ് സി യുടെ ഫാൻ ഗ്രൂപ്പ് ആയ ബറ്റാലിയ കോഴിക്കോട് ഇ.എം.എസ് കോര്പറേഷന് സ്റ്റേഡിയത്തിൽ കളക്ഷൻ സെൻറ്റർ തുറന്നിട്ടുണ്ട്. ഇതുവരെ ബറ്റാലിയ 600 ടീ ഷർട്ടും, 30 പുതപ്പുകളും ശേഖരിച്ചിട്ടുണ്ട്.

 

Leave a Reply